Wednesday, July 9, 2008

പന്ജഭൂതങ്ങള്‍

ഫലകചലനങ്ങളുടെ അവ്യക്തത,
ശൂന്യതയില്‍ ആരും തുണയില്ലാത്ത ,
ഇന്നോ നാളെയോ മാഞ്ഞു പോവുന്ന ,
വിശ്വാസത്തിന്റെ ഒരു പൊട്ട് .......ഭൂമി ഞാന്‍

സ്വന്തജീവനെ രണ്ടായി പിരിച്ച്
വേദനയുടെ പളുങ്കുപാത്രത്തില്‍
ജീവകണം സന്നിവേശിപ്പിച്ച ,
നടന്നു തുടങ്ങുമ്പോഴേക്കും അകന്നു
പോയിരുന്നുസ്വപ്നമുണരുന്ന
നക്ഷത്രങ്ങളുടെ നാട്ടിലേക്ക് ..........ജീവകണം ,അമ്മ
എല്ലായ്പോഴും തിരയുടെ
കനത്ത തള്ളിച്ചയില്‍
മണല്‍തരികളിലേക്ക് മൂക്ക് കുത്തിവീണത്
,മണല്‍തരികള്‍ പൂണ്ടുപോയി
ഹൃദയധമനി അടഞ്ഞത്
ആഴമറിയാത്ത സ്നേഹത്തിന്‍ പ്രഹേളിക ......... ജലം , അച്ഛന്‍

അതിര്‍ വരന്പുകള്‍
ഇല്ലന്നു നിനച്ചു
പലവര്‍ണ മേഘങ്ങളായ് പറന്നു നടന്നത്
വേനലിന് മുന്‍പൊരു വരഷകാലമായ്
തോര്‍ന്നകന്നത് ..ഒരിക്കലും
തിരിച്ചു ലഭിക്കാത്ത വര്‍ണങ്ങളുടെ ......ആകാശം ,സ്നേഹിതര്‍

ആത്മാവിന്റെ തായ് വേര്‍
പൂണ്ടു പോയത് അഗ്നിയില്‍
അല്ലാതെ മറ്റെന്തിലാണ്
.ഓരോരോ ജന്മങളിലൂടെ നീയാകുന്ന
അഗ്നിയിലൂടെ നീറി നീറി ഇനിയെത്ര താണ്ടണം സൂര്യനാവാന്‍ ....അഗ്നി, പ്രിയന്‍

4 comments:

ഗിരീഷ്‌ എ എസ്‌ said...

ഇങ്ങനെയൊരു ചിന്ത
വന്ന മനസിനെ സമ്മതിക്കാതെ വയ്യ...
സര്‍ഗാത്മകതയുടെ
ഈ കരുത്തിന്‌ മുന്നില്‍
എന്ത്‌ പറയണമെന്നറിയാതെ കുഴങ്ങുന്നു....


ആശംസകള്‍....

ദൈവം said...

എല്ലാം എല്ലായ്പ്പോഴും ഇങ്ങനെയൊക്കെ തന്നെ ആകണമെന്നുണ്ടോ അര്‍പ്പിതാ?

joice samuel said...

നന്നായിട്ടുണ്ട് ചേച്ചി....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

Shooting star - ഷിഹാബ് said...

bandhangaludea upamakal... athinte arthangal...!! kollaam