Saturday, January 31, 2009

യവനിക താഴുന്നു

ആട്ടം കഴിഞ്ഞു
അട്ടവിളക്കണഞ്ഞിരിക്കുന്നു
തളര്‍ന്ന മിഴികളുമായ്
യവനിക നിദ്രയുടെ
കുടീരങ്ങളിലേക്ക്
വഴുതിവീഴുന്നു
പിന്‍വിളികളില്ലാതെ
നര്‍ത്തകി അണിയറയിലേക്ക്
പിന്‍വാങ്ങുകയാണ്


കൈയടികളില്‍ ചിതറിപ്പോയ
കരിവളകള്‍ക്ക് പുനര്‍ജന്മമില്ല
എന്ന തിരിച്ചറിവ് നല്‍കി
വിയര്‍പ്പു പടര്‍ന്ന
ചമയങ്ങളും അലങ്കാരങ്ങളും
അഴിയുകയാണിനി
നീണ്ട ജീവിതത്തിന്റെ
വഴിത്താരയില്‍ വഴിയറിയാതെ
കയറിവന്ന വഴിയമ്പലം ,
പിന്നിലെവിടെയോ
ഒരിക്കലും തിരിച്ചു ലഭിക്കാതെ
നഷ്ട്ടമായത് തൂലികയില്‍
വിരിക്കാനുള്ള വ്യര്‍ത്ഥശ്രമം മാത്രമിത്
എന്ന തിരിച്ചറിവുകളോടെ
ഇവിടെ നിന്നും പടിയിറങ്ങുകയാണ്


ഇവിടെ നിങ്ങള്‍ തന്ന
സൌഹൃദങ്ങള്‍ക്ക്
പ്രോത്സാഹനങ്ങള്‍ക്ക് നിറഞ്ഞ
ആത്മസംതൃപ്തിയോടെ നന്ദിയുടെ
ഒരുപിടി വാടാമലരുകള്‍
അര്‍പ്പിച്ചു കൊണ്ട്
യാത്രയാവുന്നു .....



തൂലികയുടെ പടവുകളില്‍
ആരെയെങ്ങിലും വേദനിപ്പിച്ചു എങ്കില്‍
അതൊരിക്കലും മനപ്പൂര്‍വമായിരുന്നില്ല
ചില സമയത്തെ ഭ്രാന്ത് അത്ര മാത്രം .....
അവരോടു മാപ്പുചോദിച്ചു കൊണ്ട്
നിറഞ്ഞ സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം കൂട്ടുകാരി
അര്‍പിത
arpitasby@gmail.com
http://arpitasby.blogspot.com

Wednesday, January 28, 2009

നേര്‍ചിത്രങ്ങള്‍

അധിനിവേശത്തിന്‍റെ
അഗ്നിസ്ഫുലിന്ഗങ്ങളുടെ
തീഷ്ണതയില്‍ രാത്രികള്‍
ഉഗ്രസ്ഫോടങ്ങളില്‍
പകലുകലായി രൂപാന്തരം
പ്രാപിക്കുന്നത് നിറം
നഷ്ട്ടപ്പെട്ട മിഴികളുടെ
വ്യര്‍ത്ഥ സത്യങ്ങള്‍ മാത്രം

കീഴടങ്ങലില്‍ ,
അരക്ഷിതാവസ്തകളുടെ
പ്രകമ്പനങ്ങള്‍ മനസ്സില്‍
പ്രതികാരത്തിന്റെ
വഴികള്‍ തിരയുന്നത്
അതിജീവനത്തിന്‍റെ
ദര്‍പ്പണ പ്രതിബിംബങ്ങളല്ലാ
എന്നു തിരിച്ചറിയുന്നവര്‍
ആള്‍ക്കൂട്ടത്തില്‍
ഒറ്റപ്പെട്ടവര്‍ മാത്രം

എന്തുണ്ട് എനിക്കു നല്‍കാന്‍ ???
ഷെല്ലുകളില്‍ പോട്ടിച്ചിതറിപ്പോയ
പിന്ജുശരീരങ്ങളില്‍
മരണം വരിച്ച ദൈവത്തിന്റെ
അന്ത്യ വിലാപങ്ങലോ ????
മനുഷ്യത്വം നഷ്ട്ടപ്പെട്ട
മനുഷ്യന്റെ കുരുതിക്കളങ്ങളുടെ
നേര്‍ചിത്രങ്ങളോ ????

ഞാനറിയുന്നു നാളെ നിങ്ങള്‍
എനിക്കുനല്കുക
നിരപരാധികളുടെ ചോരയില്‍
കറുത്തുപോയ ചരിത്രത്തിന്‍റെ
ചിലതാളുകള്‍ ,അല്ലെങ്ങില്‍
ഓരോ യുദ്ധവും മനുഷ്യന്‍റെ
തോല്വിയെന്നെഴുതിയ
ആ പഴങ്കഥ തുണ്ട്‌

ഞാന്‍ പോകുകയാണ്
മനുഷ്യന്റെ തലച്ചോറുതിന്നു
വിഷം തീണ്ടി മരിച്ച
കഴുകന്‍റെ ആത്മാവ് തേടി...