Wednesday, January 28, 2009

നേര്‍ചിത്രങ്ങള്‍

അധിനിവേശത്തിന്‍റെ
അഗ്നിസ്ഫുലിന്ഗങ്ങളുടെ
തീഷ്ണതയില്‍ രാത്രികള്‍
ഉഗ്രസ്ഫോടങ്ങളില്‍
പകലുകലായി രൂപാന്തരം
പ്രാപിക്കുന്നത് നിറം
നഷ്ട്ടപ്പെട്ട മിഴികളുടെ
വ്യര്‍ത്ഥ സത്യങ്ങള്‍ മാത്രം

കീഴടങ്ങലില്‍ ,
അരക്ഷിതാവസ്തകളുടെ
പ്രകമ്പനങ്ങള്‍ മനസ്സില്‍
പ്രതികാരത്തിന്റെ
വഴികള്‍ തിരയുന്നത്
അതിജീവനത്തിന്‍റെ
ദര്‍പ്പണ പ്രതിബിംബങ്ങളല്ലാ
എന്നു തിരിച്ചറിയുന്നവര്‍
ആള്‍ക്കൂട്ടത്തില്‍
ഒറ്റപ്പെട്ടവര്‍ മാത്രം

എന്തുണ്ട് എനിക്കു നല്‍കാന്‍ ???
ഷെല്ലുകളില്‍ പോട്ടിച്ചിതറിപ്പോയ
പിന്ജുശരീരങ്ങളില്‍
മരണം വരിച്ച ദൈവത്തിന്റെ
അന്ത്യ വിലാപങ്ങലോ ????
മനുഷ്യത്വം നഷ്ട്ടപ്പെട്ട
മനുഷ്യന്റെ കുരുതിക്കളങ്ങളുടെ
നേര്‍ചിത്രങ്ങളോ ????

ഞാനറിയുന്നു നാളെ നിങ്ങള്‍
എനിക്കുനല്കുക
നിരപരാധികളുടെ ചോരയില്‍
കറുത്തുപോയ ചരിത്രത്തിന്‍റെ
ചിലതാളുകള്‍ ,അല്ലെങ്ങില്‍
ഓരോ യുദ്ധവും മനുഷ്യന്‍റെ
തോല്വിയെന്നെഴുതിയ
ആ പഴങ്കഥ തുണ്ട്‌

ഞാന്‍ പോകുകയാണ്
മനുഷ്യന്റെ തലച്ചോറുതിന്നു
വിഷം തീണ്ടി മരിച്ച
കഴുകന്‍റെ ആത്മാവ് തേടി...

3 comments:

sreeNu Lah said...

:)

sreeNu Lah said...

ഇത്തിരി കട്ടിയായിപ്പോയി

ആഗ്നേയ said...

ഞാനറിയുന്നു നാളെ നിങ്ങള്‍
എനിക്കുനല്കുക
നിരപരാധികളുടെ ചോരയില്‍
കറുത്തുപോയ ചരിത്രത്തിന്‍റെ
ചിലതാളുകള്‍ ,അല്ലെങ്ങില്‍
ഓരോ യുദ്ധവും മനുഷ്യന്‍റെ
തോല്വിയെന്നെഴുതിയ
ആ പഴങ്കഥ തുണ്ട്‌
പിഞ്ചു കുഞ്ഞുങ്ങളെ ലക്ഷ്യം വച്ചു കുരുതിനടത്തുന്നവര്‍ ഇതറിയുന്നില്ലേ?എത്ര കൊന്നൊടുക്കിയാലും തീനാമ്പു പേറുന്ന ഒരാത്മാവെങ്കിലും ബാക്കിയാവാതിരിക്കില്ല..അതു കുതിച്ചുയരും...
again gud one...hats off arpita