Saturday, November 15, 2008

കാമുകന്‍ / കാമുകി

1 ..കാമുകന്‍

അടുക്കുവാനാകാതെ , അകലുവാനാകാതെ
നിഗൂഡമനസ്സിന്‍റെ താഴ്വരകളിലെങ്ങോ
പ്രണയമോളിപ്പിച്ചു നീ നിന്‍റെ സ്വത്വത്തെ
മൂടിപ്പുതപ്പിച്ചു ...

കാല്‍പ്പനികത , കൌമാരത്തിന്‍റെ
ഏകാന്ത കോണുകളില്‍
സ്നേഹം വിതച്ചു വിഹ്വലതകള്‍
മാത്രം കൊയ്യുമ്പോള്‍
നീ നിന്നിലെക്കലിഞ്ഞില്ലതായി

ആരെയും കൂസാത്ത നിന്‍റെ
മിഴികളില്‍ ജ്വലിച്ചുയര്‍ന്ന
പ്രണയത്തിന്‍റെ വജ്രജ്വാലകളെ
മൌനത്തിന്‍റെ മുഖം വാരിയണിയിച്ചു
നീ പുന്ജിരിച്ചു

നിര്‍വികാരത തളം കെട്ടി നിന്ന
നിന്‍റെ വിരിഞ്ഞ മാറില്‍
മുങ്ങിത്താണ എന്‍റെ സ്വപ്നങ്ങള്‍
വെറും കടലാസ്സു തോണികള്‍ മാത്രം

നക്ഷത്രങ്ങള്‍ ഉണരുന്ന നിലാവുള്ള
രാത്രികളില്‍ മിഴിനീര്‍ തുള്ളികളില്‍
വിരിഞ്ഞ നിന്‍ കനവുകള്‍
നീയെന്ന ഞാനിന്‍റെ വകഭേദങ്ങള്‍

അമ്മയുടെ പാല്‍ ഞരമ്പുകളില്‍
നിന്നും സ്നേഹമൂറ്റിയെടുത്ത്
പ്രണയിനിക്ക് സമ്മാനിച്ച ഭ്രാന്തന്‍


2 ... കാമുകി

സ്നേഹത്തിന്‍റെ വജ്രമണികള്‍
ഹൃദയത്തില്‍ വിതറി
മരണത്തിന്‍റെ നിഴലുമായി
ജീവന്‍ നല്‍കുന്ന
ദൈവങ്ങളെ പ്പോലും ഞാന്‍
വെറുത്തു തുടങ്ങിയിരിക്കുന്നു

കാല്‍ക്കല്‍ വീണു പോട്ടിക്കരഞ്ഞാലും
സ്വാന്ത്വനിപ്പിക്കാത്ത ദൈവങ്ങള്‍
വേദനയില്‍ കുതിര്‍ന്ന ഹൃദയം
പറിച്ചെറിഞ്ഞു കൊടുത്താലും
സ്നേഹം മനസ്സിലാവാത്ത
അമ്പലപ്രാവുകള്‍

ജീവന്‍റെ ഞരമ്പുകളില്‍
രാത്രിമഴയുടെ സംഗീതതാളങ്ങള്‍
സംഹാര താണ്ടവങ്ങള്‍ക്ക്
വഴിമാറുമ്പോള്‍
നിഷേധ സ്നേഹത്തില്‍ വിളറി പിടിച്ച
ഒരാത്മാവ് പുനര്‍ജന്മത്തിനായ്
കേഴുന്നു ..?

10 comments:

mayilppeeli said...

അമ്മയുടെ പാല്‍ ഞരമ്പുകളില്‍
നിന്നും സ്നേഹമൂറ്റിയെടുത്ത്
പ്രണയിനിക്ക് സമ്മാനിച്ച ഭ്രാന്തന്‍


നല്ലവരികള്‍......നന്നായിട്ടുണ്ട്‌ ....... ആശംസകള്‍....

Ranjith chemmad / ചെമ്മാടൻ said...

"അമ്മയുടെ പാല്‍ ഞരമ്പുകളില്‍
നിന്നും സ്നേഹമൂറ്റിയെടുത്ത്
പ്രണയിനിക്ക് സമ്മാനിച്ച ഭ്രാന്തന്‍"

ശരിക്കും ഒരു നല്ല രചന!
പതിരുകാണാന്‍ കഴിയാത്ത വരികള്‍....

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

രഞ്ജിത്ത് ,മയില്‍പീലി നന്ദി

Rare Rose said...

അര്‍പ്പിതാ..,ഞാനീ ബ്ലോഗിലിതാദ്യമായാണു..കാമുകന്‍..,കാമുകി..വരികളിലൂടെ നീ സമ്മാനിച്ച പുതിയ അര്‍ഥങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു..
എങ്കിലും നീ നെയ്തെടുത്ത കവിതകളില്‍ മിഴികള്‍ ഏറേ നേരം ഉടക്കി നിന്നു പോയതു പട്ടം എന്ന കവിതയിലാണു..
അവസാനം ഒരു പൊട്ടുമാത്രമായി
അനന്തതയില്‍ അലിഞ്ഞില്ലാതാവുന്ന
എന്‍റെ ജന്മം നിന്‍റെ വിരലുകളില്‍
നിന്നും പരിഭ്രമത്തില്‍ വഴുതിയ
നൂല്‍തുമ്പിലെ പട്ടമല്ലാതെ മറ്റെന്താണ് ?? ...മനസ്സില്‍ വല്ലാതെ പതിഞ്ഞു പോയി ഈ വരികള്‍...ആശംസകള്‍..

ഉപാസന || Upasana said...

നന്നായി എഴ്തിയിട്ടുണ്ട് അര്‍പ്പിതാ.
കവിതാസ്വാദന്ം പൊതുവെ കുറവായതായിരിയ്ക്കാം ഇവിടെ എത്താന്‍ വൈകിയത്.

ആശംസകള്‍
:-)
ഉപാസന

ഗിരീഷ്‌ എ എസ്‌ said...

അര്‍പ്പിതാ...
രണ്ടു ബിംബങ്ങളായി തോന്നി എനിക്ക്‌...
സാര്‍വത്രികമായി
പറയാതെ
നിന്റെ മനസിലെ കാമുകന്റെ
നിഴല്‍രൂപമായിരുന്നു അതിലൊന്ന്‌...
അവിടെ അവനില്‍ നിന്ന്‌ തിരിച്ചറിയാനാവുന്നത്‌...
ഭ്രാന്തമായ പ്രണയത്തിന്റെ
അഗ്നിനാമ്പുകളും...
അതാവോളം ഏറ്റുവാങ്ങുന്നൊരു
പ്രണയിനിയുടെ വിഹ്വലതകളും...

രണ്ടാമത്‌്‌ അസ്വസ്ഥയായ
കാമുകിയുടെ ഹൃദയത്തിന്റെ
നിറഞ്ഞുനില്‍ക്കുന്ന വിങ്ങലുകള്‍...
നിസഹായതയുടെ പടവില്‍
നില്‍ക്കുന്ന അവളുടെ മുന്നിലേക്ക്‌
മരണമായി വന്നെത്തിനോക്കുകയാണോ
പ്രണയം....

ഈ വരികളും ഏറ്റുവാങ്ങുന്നു...
നന്മകള്‍ പ്രാര്‍ത്ഥനകള്‍....

Anonymous said...

ഞാനിന്റെ=എന്റെ?

ജന്മസുകൃതം said...

കണ്‍പീലി
എത്താന്‍ വൈകി.


നല്ലവരികള്‍......

...ആശംസകള്‍

ജന്മസുകൃതം said...

എത്താന്‍ വൈകി.


നല്ലവരികള്‍......

...ആശംസകള്‍

പ്രണയത്തിന്റെ നിഴല്‍ said...

ഈ ബ്ലോഗ് കാണാന്‍ വൈകി
അതൊരു നഷ്ടമായി തോന്നുന്നുവെങ്കിലും, വായന മരിക്കുന്നു എന്ന് ബുദ്ധിജീവികള്‍ വിലപിക്കുന്ന ഈ കാലത്തു വായനയുടെ സംതൃപ്തി അറിയാന്‍ കഴിഞ്ഞു ഈ ബ്ലോഗിലൂടെ.
നന്ദി.....