Wednesday, November 5, 2008

കവിത

ക്രൌന്ജ മിഥുനങ്ങളിലോന്നിന്റെ

നെഞ്ചില്‍ ആഴ്ന്നിറങ്ങിയ

അസ്ത്രത്തിന്‍ തുമ്പില്‍ പിറന്ന

ഇതിഹാസം .........




കാലത്തിന്‍ നേരിലേക്ക്

മിഴികള്‍ പായിച്ച

കവിയുടെ മിഴികളില്‍ തറച്ച

മുള്ളിന്റെ വിഷാഗ്രത്തില്‍

പൊടിഞ്ഞിരുന്ന നിണകണങ്ങള്‍

തൂലികയില്‍ വിരിയിച്ച ചെമ്പനീര്‍ പൂവ്




ഒടുവില്‍ കവിയില്‍ നിന്നും

കാലം പടിയിറങ്ങുമ്പോള്‍

വരികള്‍ക്കിടയിലെ അര്‍ഥങ്ങള്‍

തിരയുന്നവരുടെ മനസ്സിന്റെ

അഞ്ജതയുടെ അന്ധകാരത്തില്‍

മിന്നിത്തെളിയുന്ന ഫോസ്ഫറസ് .(ജ്ഞാനം )

കാലത്തെ അതിജീവിക്കുന്ന വിളക്ക് (സത്യം )

4 comments:

Unknown said...

ഒടുവില്‍ കവിയില്‍ നിന്നും

കാലം പടിയിറങ്ങുമ്പോള്‍

വരികള്‍ക്കിടയിലെ അര്‍ഥങ്ങള്‍

തിരയുന്നവരുടെ മനസ്സിന്റെ

അഞ്ജതയുടെ അന്ധകാരത്തില്‍

മിന്നിത്തെളിയുന്ന ഫോസ്ഫറസ് .(ജ്ഞാനം )

കാലത്തെ അതിജീവിക്കുന്ന വിളക്ക് (സത്യം )

വരികൾ കുറച്ചു കൂടി നന്നാക്കാമായിരുന്നു

ഗിരീഷ്‌ എ എസ്‌ said...

അര്‍്‌പ്പിതാ...
കവിത ഇഷ്ടമായി..
ഇനിയും
മൂര്‍ച്ചയുള്ള വാക്കുകള്‍ക്കായി കാത്തിരിക്കുന്നു...
പഴമയുടെ ആളല്‍
എവിടെങ്കിലും
നഷ്ടമായി എന്ന്‌ു തോന്നുവെങ്കില്‍
അത്‌
എന്തുവിലകൊടുത്തും
തിരിച്ചുപിടിക്കാന്‍ മറക്കരുത്‌....


ആശംസകള്‍....

P R Reghunath said...

good poem

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

അനൂപ് ഇത്രയൊക്കെയേ അറിയൂ
നന്നാക്കാന്‍ ശ്രമിക്കാം
ഗിരീഷ് ആളല്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കാം
nishkalangan , നന്ദി