Saturday, January 31, 2009

യവനിക താഴുന്നു

ആട്ടം കഴിഞ്ഞു
അട്ടവിളക്കണഞ്ഞിരിക്കുന്നു
തളര്‍ന്ന മിഴികളുമായ്
യവനിക നിദ്രയുടെ
കുടീരങ്ങളിലേക്ക്
വഴുതിവീഴുന്നു
പിന്‍വിളികളില്ലാതെ
നര്‍ത്തകി അണിയറയിലേക്ക്
പിന്‍വാങ്ങുകയാണ്


കൈയടികളില്‍ ചിതറിപ്പോയ
കരിവളകള്‍ക്ക് പുനര്‍ജന്മമില്ല
എന്ന തിരിച്ചറിവ് നല്‍കി
വിയര്‍പ്പു പടര്‍ന്ന
ചമയങ്ങളും അലങ്കാരങ്ങളും
അഴിയുകയാണിനി
നീണ്ട ജീവിതത്തിന്റെ
വഴിത്താരയില്‍ വഴിയറിയാതെ
കയറിവന്ന വഴിയമ്പലം ,
പിന്നിലെവിടെയോ
ഒരിക്കലും തിരിച്ചു ലഭിക്കാതെ
നഷ്ട്ടമായത് തൂലികയില്‍
വിരിക്കാനുള്ള വ്യര്‍ത്ഥശ്രമം മാത്രമിത്
എന്ന തിരിച്ചറിവുകളോടെ
ഇവിടെ നിന്നും പടിയിറങ്ങുകയാണ്


ഇവിടെ നിങ്ങള്‍ തന്ന
സൌഹൃദങ്ങള്‍ക്ക്
പ്രോത്സാഹനങ്ങള്‍ക്ക് നിറഞ്ഞ
ആത്മസംതൃപ്തിയോടെ നന്ദിയുടെ
ഒരുപിടി വാടാമലരുകള്‍
അര്‍പ്പിച്ചു കൊണ്ട്
യാത്രയാവുന്നു .....



തൂലികയുടെ പടവുകളില്‍
ആരെയെങ്ങിലും വേദനിപ്പിച്ചു എങ്കില്‍
അതൊരിക്കലും മനപ്പൂര്‍വമായിരുന്നില്ല
ചില സമയത്തെ ഭ്രാന്ത് അത്ര മാത്രം .....
അവരോടു മാപ്പുചോദിച്ചു കൊണ്ട്
നിറഞ്ഞ സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം കൂട്ടുകാരി
അര്‍പിത
arpitasby@gmail.com
http://arpitasby.blogspot.com

5 comments:

Yesodharan said...

arpita,aruthu....
ee thoolika thazhathu vakkaruthu....njanoru sadharana vayanakkaran mathram....niroopanam nadathan njanaru....enkilum ente manasil thonniyathu parayunnu....iniyum orupadu parayanundu arpitakku...pathi vazhiyil upekshichu povuka ennathu olichottamanu....dheeramaya chuvaduvappukalanu jeevithathe munnottu nayikkunnathu...ee yavanika ivide thazhan padilla....

Sureshkumar Punjhayil said...

I don't understand why you are stopping here ....!

ഹൃദയപൂര്‍വ്വം ....suvee. said...

ഇവിടെ നിങ്ങള്‍ തന്ന
സൌഹൃദങ്ങള്‍ക്ക്
പ്രോത്സാഹനങ്ങള്‍ക്ക് നിറഞ്ഞ
ആത്മസംതൃപ്തിയോടെ നന്ദിയുടെ
ഒരുപിടി വാടാമലരുകള്‍
അര്‍പ്പിച്ചു കൊണ്ട്
യാത്രയാവുന്നു .....
ആ യാത്ര യാണ് ഞങ്ങളില്‍ വേദന ഉണ്ടാക്കുന്നത് .....


തൂലികയുടെ പടവുകളില്‍
ആരെയെങ്ങിലും വേദനിപ്പിച്ചു എങ്കില്‍
അതൊരിക്കലും മനപ്പൂര്‍വമായിരുന്നില്ല
ചില സമയത്തെ ഭ്രാന്ത് അത്ര മാത്രം .....
ആ പ്രന്തിനെ സ്നേഹിക്കുന്നവര്‍ ഒരുപാടുപേരുണ്ട് ....അവരെ വെധനിപ്പിക്കധിരിക്കുക ..
ഓരോ വരികളും യഥാര്‍ത്യ ത്തില്‍ നിന്നാണ് ഉടലെടുക്കുന്നട്ത് എന്ന് ഞാന്‍ പറയുന്നില്ല ...എങ്കിലും അതുമായി എന്തെങ്ങിലും ബന്ധം കാണുമെന്നാണ് എന്റെ വിശ്വാസം ...ആപ്രിതയുടെ വരികളില്‍ ഞാന്‍ അത് കാണുന്നു ....ഒരു പക്ഷെ എന്റെ ആ വിശ്വാസം കൊണ്ടായിരിക്കാം ....എന്ധയാലും ഞാന്‍ ആ വരികളില്‍ ജീവന്‍ടെ തുടിപ്പുകള്‍ കാണുന്നുണ്ട് .......ഇനിയും....ഇനിയും ഒരുപാടു പ്രതീക്ഷിച്ചുകൊണ്ട് ....ഹൃദയപൂര്‍വ്വം ...

Anonymous said...

enthinovendiezhuthunnavarenthinovendiezhuthnirthunnavar

joice samuel said...

???