Friday, August 15, 2008

സിന്തൂര രേഖകള്‍ ഉണ്ടാവുന്നത്

അപ്രതീക്ഷിതമായി കടന്നു വരുന്ന

ഏകാന്തതയുടെ ഓരോ മാത്രയിലുമാവാം

പാതിവൃത്യം വെടിഞ്ഞു അവളുടെ

ചിന്തകള്‍ ദേശാടനം ചെയ്യാന്‍ തുടങ്ങുന്നത് ,



ജ്വെലിച്ചു കത്തിയ പിതാവിന്റെ

എതിര്‍പ്പുകളില്‍ നിന്നാവാം അവള്‍

ചതിയുടെ ആദ്യാക്ഷരങ്ങള്‍

അഭ്യസിക്കാന്‍ തുടങ്ങുന്നത് ,



അമാവാസിയുടെ അന്ധകാരം

വൃക്ഷതലപ്പുകളെ അന്ധമാക്കുമ്പോഴാവാം

ഇളം കാറ്റിന്‍ ആലിംഗനങ്ങളില്‍

‍ഇലതലപ്പുകള്‍പുളകം കൊള്ളുന്നത് ,



കരഞ്ഞു കലങ്ങി തമോഗര്‍ത്തങ്ങള്‍

ആയ മിഴികളില്‍ നിന്നാവാം

പുതുജീവനുകളുമായി

നക്ഷത്രങ്ങള്‍ ജനനം കൊള്ളുന്നത്,



കരിനാഗങ്ങള്‍ ഇണചേരുന്ന

രണ്ടാം യാമങ്ങളിലാവാം

നാഗത്തറയില്‍ തൊഴുതുനിന്ന

കെടാവിളക്കണയുന്നത് ,



പോട്ടിയടര്‍ന്നു വീണ അവന്റെ

ഹൃദയത്തില്‍ നിന്നാവാം

ചുവന്ന സിന്ദൂരരേഖകള്‍

പിറവിയെടുക്കുന്നത്,



തമ്മിലലിഞ്ഞു ഒന്നാവാതത്തിന്റെ

കൊടും വേദനയിലാവം

രാത്രി പകലിനും , പകല്‍ രാത്രിക്കും

തകര്‍ന്ന ഹൃദയം സമ്മാനിച്ചകലുന്നത്,


ജീവനേക്കാള്‍ പ്രണയിച്ചവനു
ചതി കൊടുത്തു വിടപറഞ്ഞത്‌ കൊണ്ടാവാം

പൊള്ളുന്ന സത്യമായ് ,മറ്റൊരു സൂര്യനായ്‌

നക്ഷത്രവിജനമായ രാത്രികളില്‍ അവള്‍ ഉറങ്ങാതിരിക്കുന്നത് ...

4 comments:

sv said...

ഒരു വിരഹത്തിന്‍റെ തീഷ്ണത കാണാം ഇതില്‍....

ഇന്നു രാവില്‍ മാനത്ത് നിന്ക്കു വേണ്ടി കരഞ്ഞ് മറയുന്ന നക്ഷത്രത്തെ തിരിച്ചറിയ്...അതില്‍ എന്‍റെ ഹ്രുദയത്തിന്‍റെ കയൊപ്പു ഉണ്ടു.

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Shooting star - ഷിഹാബ് said...

orupaadu manoharam. vikaarnagalute vythiyaanangla varikaliloodea kannozhukumboal hridayathiloode ozhuki pokunnu

aneeshans said...

:)

ആൾരൂപൻ said...

ആവാം... ആര്‍ക്കറിയാം?