Friday, June 20, 2008

നീ എവിടെയായിരുന്നു ???????

നീയെന്‍റെ
അവ്യക്തമായ മനസ്സിലായിരുന്നില്ല
നീയെന്‍റെ
വക്കുപൊട്ടിയ വാക്കുകളിലായിരുന്നില്ല
നീയെന്‍റെ
ചിതറിപ്പോയ കിനാവുകളിലായിരുന്നില്ല
നീയെന്‍റെ
ചാപല്യമുള്ള ചിന്തകളിലായിരുന്നില്ല
നീയെന്‍റെ
കറുത്തിരുണ്ട മൌനങ്ങളിലായിരുന്നില്ല
നീയെന്‍റെ
ചിറകൊടിഞ്ഞ പ്രതീക്ഷകളിലായിരുന്നില്ല
നീയെന്‍റെ
തേയ്മാനം വന്ന പരിഭവങ്ങളിലായിരുന്നില്ല
നീയെന്‍റെ
മാഞ്ഞുപോയ പിണക്കങ്ങളിലായിരുന്നില്ല
നീയെന്‍റെ
മോഷ്ട്ടിക്കപ്പെടുന്ന സ്വപ്നങ്ങളിലായിരുന്നില്ല
നീയെന്‍റെ
രക്തം വാര്‍ന്നുപോയ ഹൃദയത്തിലായിരുന്നില്ല
മറിച്ച്
നീയെന്‍റെ അത്മാവിലായിരുന്നു ജന്മാന്തരങ്ങളിലൂടെ , യുഗാന്തരങ്ങളിലൂടെ .....

1 comment:

മാംഗ്‌ said...

ആ നിന്നെ തന്നെയാണു ഞാനും തേടുന്നതു
നീ ആരെന്നതു വായനക്കാരനു വിട്ടുകൊടുക്കാനുള്ള മഹാമനസ്കതയെ അംഗ്ഗീകരിക്കുന്നു