Wednesday, September 17, 2008

സ്നേഹശിഷ്ട്ടം


ഇനി എത്ര ജന്മങ്ങള്‍
ചിറകടിച്ചകന്നു പോയാലും
ആ മൌനത്തില്‍ സ്നേഹമുണ്ടായിരുന്നു
എന്നറിയുന്നൂ എങ്കിലും ..
ഒരിക്കലും വെളിപ്പെടുത്താതെ
ഹൃദയത്തില്‍ സ്നേഹത്തിന്‍
പനീര്‍മണികള്‍ ഒളിപ്പിച്ചു
എന്തു നേടുന്നു നീ ????
സ്നേഹമൊരു സത്യമോ മിഥ്യയോ ?? അന്വേഷണങ്ങള്‍

ഹൃദയം നിറയെ പ്രാരതനകളുടെ
വെള്ളാമ്പല്‍ പൂവുകളുമായി മരണമായി മീര ,
വേര്‍പാടിന്‍ വേദനയില്‍
മിഴിനീരില്‍ ജ്വലിച്ചുയര്‍ന്ന
വിരഹമായ് രാധ ,
ആഗ്നിയില്‍ സ്പുടം ചെയ്ത
സ്നേഹവുമായി കാട്ടിലൂടെ തനിച്ചു
മുള്‍ വഴികളായ് സീത ,
അഞ്ചു ബലവാന്‍മാരുടെ
കൈകളില്‍ സുരക്ഷിതയായിട്ടുകൂടി
വിവസ്ത്രയാക്കപെട്ട അപമാനത്തില്‍ ദ്രൌപദി ,
ഒരു പുഞ്ചിരിയില്‍ അറിയാതെ
അലിഞ്ഞ പ്രണയരാഗത്തില്‍
ജീവനോടെ കുഴിച്ചു മൂടപ്പെട്ട അനാര്‍ക്കലി ,
കല്ലറയില്‍ ഉറങ്ങുന്നു ഷാജഹാന്‍ സ്നേഹിത .....

എന്തിനായിരുന്നു വേദനയുടെ തണുപ്പും
മിഴി നീരിന്‍റെ ചൂടുമുള്ള സ്നേഹപ്പൂക്കള്‍ ,
കഥകളില്‍ നിന്നും സത്യമറിയാത്ത സ്നേഹം
രക്തമിറ്റുവീഴുന്ന മിഴികളുമായ് വീണ്ടും ഉറ്റുനോക്കുന്നു
തിരിച്ചാഗ്രഹിക്കാത്ത സ്നേഹത്തെക്കുറിച്ച് ,
അതിരുകളില്ലാത്ത സ്നേഹത്തെക്കുറിച്ച്
മാര്‍ഗങ്ങള്‍ക്കിടയിലെ ശൂന്യതയുടെ ഘോരപടനിലങ്ങളില്‍
സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും
പരസ്പരം വാശിയോടെ പോരടിച്ചു
പ്രഹേളികകള്‍ സൃഷ്ട്ടിക്കുന്നതിന്‍
ഉള്‍കാമ്പിലാകാം അര്‍ഹിക്കുന്നവര്‍ക്കേ
സ്നേഹം നല്‍കാവൂ എന്ന സത്യം

4 comments:

നരിക്കുന്നൻ said...

അർഹിക്കുന്നവർക്കേ സ്നേഹം നൽകാവൂ....

കൊള്ളാം..നല്ല കവിത..

girishvarma balussery... said...

vazhi pirinju poyennariyaam.... kaathirikkunnu ennengilum kaanaan... snehathode...

ajaypangil said...

my opinion this is your master piece...congrats

ഹൃദയപൂര്‍വ്വം ....suvee. said...

ഹൃദയം നിറയെ പ്രാരതനകളുടെ
വെള്ളാമ്പല്‍ പൂവുകളുമായി മരണമായി മീര ,
വേര്‍പാടിന്‍ വേദനയില്‍
മിഴിനീരില്‍ ജ്വലിച്ചുയര്‍ന്ന
വിരഹമായ് രാധ ,
ആഗ്നിയില്‍ സ്പുടം ചെയ്ത
സ്നേഹവുമായി കാട്ടിലൂടെ തനിച്ചു
മുള്‍ വഴികളായ് സീത ,
അഞ്ചു ബലവാന്‍മാരുടെ
കൈകളില്‍ സുരക്ഷിതയായിട്ടുകൂടി
വിവസ്ത്രയാക്കപെട്ട അപമാനത്തില്‍ ദ്രൌപദി ,
ഒരു പുഞ്ചിരിയില്‍ അറിയാതെ
അലിഞ്ഞ പ്രണയരാഗത്തില്‍
ജീവനോടെ കുഴിച്ചു മൂടപ്പെട്ട അനാര്‍ക്കലി ,
കല്ലറയില്‍ ഉറങ്ങുന്നു ഷാജഹാന്‍ സ്നേഹിത .....
ഇവരെല്ലാം ഇന്നറിയപെടുന്നത്..... അല്ല....ഇന്നും ജീവിചിരിക്കുന്നട്ത് ..ആ ഒരു സ്നെഹതിലുടെ യാണെന്ന് എനിക്ക് തോന്നുന്നു .....എന്താ സരിയല്ലേ.....മാഷെ ഇതൊന്നും ഒരു വിമര്‍ശന മയെടുക്കരുതെ .......ഈ വിവരമില്ലാത്ത വന്ടെ വിവരക്കെടയെ എടുക്കാവു .....ആശം സകളോടെ ..........ഹൃദയ പൂര്‍വ്വം .......