Monday, September 29, 2008

നിഴലുകള്‍

ചക്രവാളത്തിന്‍

പടിഞ്ഞാറന്‍ അരികുകളില്‍

നിന്നും ജന്മമെടുക്കുന്ന

നീ ഞാനായിത്തീരുന്നത്

ശിരസ്സിനു മുകളിലെ

സൂര്യ ഗോളത്തിന്‍ തീച്ചൂടുകളിലാണ്



നിലക്കാത്ത യാത്രയില്‍

തലച്ചോറില്‍ നിന്നും ഹൃദയത്തിലൂടെ

പാദത്തില്‍ നിന്നും പിടിവിട്ടകലുന്നത്

വേലിയിറക്കത്തിന്‍ അവശേഷിപ്പുകളാണ്





രജനിയുടെ ഭയാനകമായ

ഏകാന്തതയെ ഞാന്‍

സ്നേഹിക്കാന്‍ തുടങ്ങുന്നത്

നീ എന്നിലലിഞ്ഞില്ലാതാവുന്നു

എന്ന അറിവിനു ശേഷം മാത്രമായിരുന്നു




പരിഭവത്തിന്‍ കാര്‍മേഘപടലങ്ങള്‍

തീഗോളങ്ങളെ മറയ്ക്കുമ്പോള്‍

പരിഭ്രമത്തിന്‍ അന്തോളനങ്ങളില്‍

എന്‍റെ മിഴികള്‍ നിന്നെ തിരയുകയായിരുന്നു

അല്‍പ്പം മുന്‍പുവരെ എന്‍റെ സമീപസ്തയായിരുന്ന




നിന്‍റെ രൂപം പൂര്‍ണത പ്രാപിക്കുന്നത്

വിരഹക്കൊടുംചൂടിന്റെ ഉത്തുങ്ങശ്രുംഗങളില്‍

ആയിരുന്നപ്പോഴും ,പിണക്കങ്ങളുടെ നിലാവില്‍

അവ്യക്തമാര്‍ന്ന രൂപങ്ങളായി

അപ്പോഴും മഴയുടെ കനപ്പിനു

വല്ലാത്തോരഭിനിവേശമായിരുന്നു

നിഴലുകളെ അവാഹനപ്പുരയിലെക്കാവാഹിക്കാന്‍




എനിക്ക് നീയും നിനക്ക് ഞാനുമായി

തുടങ്ങിയ യാത്ര ഇന്നു നിനക്ക് നീയും എനിക്ക്

ഞാനുമായി വഴിപിരിയേണ്ടിവരുമ്പോള്‍

നിഴലുകള്‍ ഇണ ചേര്‍ന്നുണ്ടായ

നമ്മുടെ ജന്മങ്ങള്‍ നിഴലുകളില്‍ നിന്നും

നിഴലുകളിലേക്ക് യാത്ര തുടരുകയായിരിക്കാം

15 comments:

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

രജനിയുടെ ഭയാനകമായ

ഏകാന്തതയെ ഞാന്‍

സ്നേഹിക്കാന്‍ തുടങ്ങുന്നത്

നീ എന്നിലലിഞ്ഞില്ലാതാവുന്നു

എന്ന അറിവിനു ശേഷം മാത്രമായിരുന്നു

പുതിയ പോസ്റ്റ് നിഴലുകള്‍

ആൾരൂപൻ said...

ഓര്‍മ്മകള്‍.... തണുപ്പുള്ള ഓര്‍മ്മകള്‍.... അതും സ്വപ്നം കണ്ടുറങ്ങാന്‍ തക്ക തണുപ്പ്‌ ....ചിലന്തികള്‍... അവസാന ഉറക്കം.. ദു:സ്വപ്നം... ഈ about me കുറച്ച്‌ ഫിലസോഫിക്കല്‍ ആയോ എന്നൊരു സശയം...

കണ്‍പീലിച്ചിലന്തികള്‍ ..... ഓരോ ഭാവനകളെയ്‌....

എന്നാലും ഒരു ചിലന്തി തന്നെ വേണമായിരുന്നോ?

അക്ഷരത്തെറ്റുകള്‍ തിരുത്തുക.

എനിക്കിതൊരു പുതിയ സ്ഥലമാണ്‌. പതുക്കെ വായിക്കാം...

ആശംസകള്‍

ആൾരൂപൻ said...

ഈ കവിതയില്‍ നീ എന്നുദ്ദേശിക്കുന്നത്‌ നിഴലിനെയല്ലേ? ആ 'നീ' എന്നിലലിഞ്ഞില്ലാതാകുന്നു എന്നു പറഞ്ഞാല്‍ അതിനെനിക്കര്‍ത്ഥം നിഴലിനെ ഞാന്‍ ഇല്ലാതാക്കുന്നു എന്നാണ്‌. അങ്ങനെയെങ്കില്‍ ഈ ഞാന്‍ 'പ്രകാശം' തന്നെ; അതല്ലേ നിഴലിനെ ഇല്ലാതാക്കുന്നത്‌?
അപ്പോള്‍ പിന്നെ കവിതയിലെ ഈ 'ഞാന്‍' വീണ്ടും നിഴലുകളെക്കുറിച്ച്‌ പറയുന്നതെന്ത്‌?

.... ഗാഡവും ഗൂഡവുമായ വരികള്‍ ....

രഘുനാഥന്‍ said...

കൊള്ളാം നല്ല വരികള്‍

രഘുനാഥന്‍ said...

കൊള്ളാം നല്ല വരികള്‍

നിരക്ഷരൻ said...

കവിതകളെപ്പറ്റി അഭിപ്രായം പറയാന്‍ അറിയില്ലെനിക്കെന്നുള്ളത് ഒരു വലിയ പ്രശ്നമാണ്. എന്നാലും വായിക്കാം.

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

ഗിരീഷ്‌ എ എസ്‌ said...

അര്‍പ്പിതാ...
നിഴലുകള്‍..
നമുക്ക്‌ ജീവനുണ്ടെന്ന്‌ തിരിച്ചറിയാനുള്ള ഒരെയൊരു വഴിയായി
മാറുകയാണിവിടെ...
ഒരൊറ്റബിന്ദുവില്‍ നിന്ന്‌
ചിന്നിചിതറി പോയ നാള്‍ മുതല്‍...
വരണ്ട മണ്ണില്‍ കണ്ണുനീര്‍ വീണ്‌
കുതിര്‍ന്ന നാള്‍ വരെ...
ഓര്‍മ്മയുടെ ശിരോവസ്‌ത്രമായിരുന്നു നാമണിഞ്ഞിരുന്നത്‌...
അടര്‍ന്നുവീണ്‌ മണ്ണിലമരാതിരിക്കാന്‍
നാം സ്വപ്‌നങ്ങളില്‍ നിന്ന്‌ തെന്നിമാറി
ഒളിച്ചുകളിച്ചുകൊണ്ടിരുന്നു...
നീയിന്ന്‌ എവിയെടാണെന്ന്‌ പോലുമറിയാതെ
ഞാനീ പ്രളയത്തിന്‌ മുമ്പുള്ള
ശാന്തതയില്‍
വൃഥാ ഇരിക്കുകയാണ്‌...

എനിക്കു ചുറ്റുമിന്ന്‌ നിഴലുകള്‍ ഇണചേരുന്നുണ്ട്‌...
എനിക്ക്‌ നിന്നെയോര്‍ക്കാനെന്നവണ്ണം
പൂഗന്ധമുള്ള കാറ്റ്‌
പതിയെ തഴുകികടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു...
മൃതിയുടെ കറുത്തമുഖം
എന്നെ അമ്പരപ്പിച്ചുകൊണ്ടേയിരിക്കുന്നു....

ഈ കവിതയുടെ കനല്‍ ആത്മാവിലേറ്റുവാങ്ങുന്നു....

kuttai said...
This comment has been removed by a blog administrator.
അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

ആള്‍രൂപന്‍ കണ്‍പീലിചിലന്തികള്‍ എന്നതിന്
ഒരു കാമ്പസ് അനുഭവത്തിന്‍ നിറമുണ്ട് അത്രമാത്രം

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

ആള്‍രൂപന്‍ നിഴലുകള്‍ ഒരു സൂചകം മാത്രം
അതിന്റെ തിരിച്ചറിവുകള്‍ വായനക്കാരന് നല്‍കുന്നു

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...
This comment has been removed by the author.
അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

രഘുനാഥന്‍ , മുല്ലപൂവ് ,കൂട്ടുകാരന്‍ (ഗിരീഷ് )നന്ദി
ഇനിയും പ്രതീക്ഷിക്കുന്നു
പുകഴ്ത്തലുകള്‍ മാത്രമല്ല
പോരായ്മകളും ചൂണ്ടിക്കാട്ടുക
നിരക്ഷരന്‍ അഭിപ്രായങ്ങള്‍
യോഗ്യതകളുടെ അടിസ്ഥാനത്തിലല്ല
എന്നാണ് എന്‍റെ നിഗമനം

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

തെറ്റുകള്‍ തിരുത്തിവായിക്കാന്‍
അപേക്ഷ

ആന്ദോളനം..ഉത്തുംഗശൃംഗം ആവാഹനപ്പുര

ഹൃദയപൂര്‍വ്വം ....suvee. said...

ഓരോ വരികളും യഥാര്‍ത്യ ത്തില്‍ നിന്നാണ് ഉടലെടുക്കുന്നട്ത് എന്ന് ഞാന്‍ പറയുന്നില്ല ...എങ്കിലും അതുമായി എന്തെങ്ങിലും ബന്ധം കാണുമെന്നാണ് എന്റെ വിശ്വാസം ...ആപ്രിതയുടെ വരികളില്‍ ഞാന്‍ അത് കാണുന്നു ....ഒരു പക്ഷെ എന്റെ ആ വിശ്വാസം കൊണ്ടായിരിക്കാം ....എന്ധയാലും ഞാന്‍ ആ വരികളില്‍ ജീവന്‍ടെ തുടിപ്പുകള്‍ കാണുന്നുണ്ട് ....ഇനിയും ഒരുപാടു പ്രതീക്ഷിച്ചുകൊണ്ട് ....ഹൃദയപൂര്‍വ്വം ...