Thursday, October 2, 2008

രക്താക്ഷരങ്ങള്‍

ഇന്ന്

നക്ഷത്രങ്ങള്‍ ഇല്ലാതാവുന്നു
കറുത്ത മേഘം അവന്‍റെ
കാഴ്ചകളെ മറയ്ക്കുന്നു
കുറ്റബോധം ഇന്നലകളിലേക്ക് .....

അന്ന്

ചുവന്ന ചുവന്ന പൂക്കള്‍
വീണ ഗുല്‍മോഹര്‍ ചുവട്
മിഴികളിലേക്ക് പാറി വീണ
ചെമ്പന്‍ മുടിയിഴകള്‍
ഇളം കാറ്റിന്‍ ഹൃദയ സ്പന്ദനങ്ങള്‍
തന്‍ മാപിനികള്‍ ..


അവള്‍ പറഞ്ഞത്

"ഡയറിതാളുകളില്ല ,


വജ്രമുനയുള്ള വാക്കുകളും ,

മരണം ജീവിതത്തെ

കൊല്ലുമ്പോള്‍ പ്രണയം

ജനിക്കുന്നൂ എന്ന്

വാന്‍ഗോഗിന്‍റെ അക്ഷരങ്ങളിലെ

സത്യത്തിന്‍ ചൂരുകള്‍ ,

ജിബ്രാന്‍റെ കണ്ണില്ലാത്ത പ്രണയം ,

രക്തം കട്ടപിടിക്കുന്ന നന്ദിതയുടെ
കാണാതാളുകള്‍ ,

എന്‍റെ നക്ഷത്രങ്ങള്‍ നീയെന്നു ,
നീ മാത്രമെന്ന് ......"


അവന്‍ പറഞ്ഞത്

"സ്വപ്നങ്ങളും കിനാവുകളുമില്ലാത്തവന്‍ ,

ബന്ധനങ്ങളില്‍ ഹൃദയശൂന്യന്‍ ,

യാദാര്‍ത്യവാദി ,ഇന്ന് മാത്രമുള്ളവന്‍

എങ്കിലും നീ പറഞ്ഞ ആ നക്ഷത്രങ്ങള്‍....

സ്വപ്നത്തിനും ജീവിതത്തിനും ഇടയിലുള്ള

ഈ തീരങ്ങള്‍ മാത്രമാവട്ടെ .."

വിളറിവെളുത്തു നേര്‍ത്തുകറുത്ത
വരകള്‍ വീണ താളില്‍
വയലറ്റില്‍ കോറിയിട്ട അവസാനവാക്കുകള്‍


മൌനത്തിന്‍ വരികള്‍ക്ക് ശേഷം
ഒരു തുള്ളി രക്തം

"ആത്മാര്‍ത്ഥത ആത്മാവിനെ

നശിപ്പിക്കുന്നില്ല

ഇനി നക്ഷത്രങ്ങളും മഞ്ഞുതുള്ളികളുമില്ല

അവന്‍റെ യാദാര്‍ത്ഥ്യം 'രക്തത്തുള്ളികള്‍ '

രക്തതുള്ളികളിലൂടെ നഷ്ട്ടമായ

അവസാന ഹൃദയമിടിപ്പില്‍

പ്രണയത്തിന്‍റെ ( ആത്മാവിന്‍റെ ) പേറ്റുനോവ്‌

നിന്‍റെ ജീവിതമില്ല മരണവും
നാളെകള്‍ ഇന്നുകളാവുന്നു
ഈ പ്രപഞ്ചം എന്‍റെ പ്രണയം
എന്‍റെ മാത്രം .
ജീവിതത്തിന്‍റെ വില ബ്ലേഡിന്‍റെയും"

15 comments:

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

വര്‍ഷങ്ങള്‍ക്കു മുന്‍പ്
ആദ്യമായി ഒരു ക്യാമ്പസ്‌
മാഗസിനിലൂടെ അച്ചടി മഷി പുരണ്ട
എന്‍റെ ആദ്യ കവിത
ചെറിയ ചില മാറ്റങ്ങളോടെ ഇവിടെ
പുതിയ പോസ്റ്റ് ആയി

KUTTAN GOPURATHINKAL said...

ഞാനിത് വായിച്ചിരുന്നു, അര്‍പ്പിതാ.
ഒരു മഹാരാജാസ് പ്രോഡക്റ്റ് ആണല്ലേ..വെറുതേയല്ല.. എന്നോ മറ്റോ ഒരു കമന്റും ഇട്ടിരുന്നു എന്നാണെന്റെ ഓര്‍മ്മ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു കണ്‍‌പീലീ

siva // ശിവ said...

“ഈ പ്രപഞ്ചം എന്‍റെ പ്രണയം
എന്‍റെ മാത്രം“ അങ്ങനെ ആകുന്നത് തന്നെയാ ഏറ്റവും മഹത്തരം

P R Reghunath said...

Nalla kavitha.Kalpanikamaya oru manassu bakkiyundennathuthanne nalla kariyam.

കാപ്പിലാന്‍ said...

:(:):**&*

നിരക്ഷരൻ said...

ഇത്രേം വല്യ സംഭവത്തിനൊന്നും അഭിപ്രായം പറയാന്‍ നിരക്ഷരന്‍ ആ‍ായിട്ടില്ലേ... :)

ഓ:ടോ:- കാപ്പിലാനെന്തോ പറഞ്ഞല്ലോ ? :)

യാരിദ്‌|~|Yarid said...

കവിത വായിച്ചു മനസ്സിലാക്കാനുള്ള വിവരം ഒന്നുമില്ലാത്തത് കൊണ്ട്ട് ഞാന്‍ ഇവിടെ വന്നിട്ടേയില്ല ...!

KUTTAN GOPURATHINKAL said...

യാരദ് ?
കവിത വായിച്ച് മനസ്സിലാക്കാനുള്ളതല്ല. വായിച്ച് ആസ്വദിച്ചാല്‍ മതി. അതിന്‍് വിവരം വേണമെന്നില്ല. അല്പം സഹൃദയത്വം മാത്രം മതി..

ആഗ്നേയ said...

ജീവിതത്തിനും,സ്വപ്നത്തിനുംമടയിലുള്ള തീരവും

ഇന്നുകളായി മാറിയ നാളെകളും...കൊള്ളാം
അര്‍പിതാ...

ഷാനവാസ് കൊനാരത്ത് said...

ആശംസകള്‍.

യാരിദ്‌|~|Yarid said...

കുട്ടന്‍ തമ്പുരാന്‍സ്.. മനസ്സിലായാലല്ലെ ആസ്വദിക്കാന്‍ കഴിയു. സഹൃദയത്വം ഒന്നു കൊണ്ട് മാത്രം കവിത മനസ്സിലാകുമെങ്കില്‍ എനിക്കു ഭയങ്കരായിട്ടു മനസ്സിലായി, അതോണ്ട് പറഞ്ഞ്തിങ്ങു തിരിച്ചെടുത്തു...!

KUTTAN GOPURATHINKAL said...

യാരിദ്,
പ്ലീസ്.. ഒന്നു തമാശിച്ചതല്ലേ..
തിരിച്ചെടുത്തത് തിരിച്ചുവയ്ക്കൂ.. പ്ലീസ്...

Ranjith chemmad / ചെമ്മാടൻ said...

നല്ല വരികള്‍...
ആശംസകള്‍...

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

കുട്ടന്‍ തമ്പുരാന്‍ ,
പ്രിയ ,
ശിവ ,
നിഷ്കളങ്കന്‍ ,
കാപ്പിലാന്‍ ,
നിരക്ഷരന്‍ ,അഭിപ്രായം പറയാന്‍ അത്ര അറിവ് വേണോ
യാരിദ്‌ ,
കൂട്ടുകാരി
രഞ്ജിത്ത്
നന്ദി